മലകയറുന്നതിനിടെ ഹൃദയാഘാതം; ശബരിമല തീർത്ഥാടകനായ തിരുവനന്തപുരം സ്വദേശിക്കു ദാരുണാന്ത്യം

ഹൃദയാഘാതത്തെ തുടർന്ന് ശബരിമല തീർത്ഥാടകൻ മരിച്ചു. തിരുവനന്തപുരം പട്ടം സ്വദേശി ശങ്കർ ടി (52) ആണ് മരിച്ചത്. മലകയറുന്നതിനിടെ അഴുതക്കടവിൽ വച്ചാണ് ഹൃദയമുണ്ടായത്. ഉടൻ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി. A Thiruvananthapuram native dies tragically after suffering a heart attack while sabarimala pilgrimage.