ഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെ തുടർന്ന്

കോട്ടയം: ഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെ തുടർന്നെന്ന് സൂചന. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു എസ് നായർ (36), ഭാര്യ രശ്മി സുകുമാരൻ (35) എന്നിവരെയാണ് ഇന്ന് പുലർച്ചെ വാടക വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘത്തിലുളളവർ ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മർദ്ദിച്ചെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ജോലിയുടെ ഭാഗമായി ഹോസ്റ്റലിൽ താമസിച്ചിരുന്ന രശ്മിയെ അവിടെയെത്തി അവഹേളിച്ചെന്നും കുടുംബാംഗങ്ങൾ പറയുന്നു. കെട്ടിട നിർമാണ കരാറുകാരനായ … Continue reading ഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെ തുടർന്ന്