കരിമ്പ് ജ്യൂസ് ഉണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ കൈ കുടുങ്ങി; മിനിറ്റുകൾക്കകം വിദ്യാര്‍ത്ഥിയുടെ കൈ പുറത്തെടുത്ത് ഫയർഫോഴ്സ്

കോഴിക്കോട്: കരിമ്പ് ജ്യൂസ് ഉണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ വിദ്യാര്‍ത്ഥിയുടെ കൈ കുടുങ്ങി. കൊടുവള്ളി പെരുവില്ലി പാലത്തറ വീട്ടില്‍ ആദികൃഷ്ണ (14)യുടെ ഇടത് കൈ ആണ് ജ്യൂസ് യന്ത്രത്തിന്റെ ഫ്‌ളൈ വീല്‍ ഗിയറുകള്‍ക്കുള്ളില്‍ കുടുങ്ങി പോയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കൊടുവള്ളി മാനിപുരം പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ജ്യൂസ് കടയിലാണ് അപകടം നടന്നത്. ജ്യൂസ് നിര്‍മിക്കുന്നതിന് സഹായിയായി എത്തിയതായിരുന്നു ആദി കൃഷ്ണ. അപകടം നടന്ന ഉടൻ തന്നെ കൂടെയുണ്ടായിരുന്ന ആൾ യന്ത്രത്തിന്‍റെ പ്രവർത്തനം നിർത്തി. കൈ കുടുങ്ങിയ ഉടനെ, … Continue reading കരിമ്പ് ജ്യൂസ് ഉണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ കൈ കുടുങ്ങി; മിനിറ്റുകൾക്കകം വിദ്യാര്‍ത്ഥിയുടെ കൈ പുറത്തെടുത്ത് ഫയർഫോഴ്സ്