നിയന്ത്രണം വിട്ട ആംബുലൻസ് കാൽനടയാത്രികനായ വിദ്യാർഥിയെ ഇടിച്ചു; അപകടം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട്ട് നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ചുകയറി വിദ്യാർത്ഥിക്ക് പരിക്കേറ്റു.A student was injured after an ambulance ran over him in Kozhikode പുതുപ്പാടി കൈതപ്പൊയിലിൽ മുഹമ്മദ് സഹൽ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. റോഡിൽ കൂടി സഹൽ നടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശിൽ നിന്നും മൃതദേഹവുമായെത്തി തിരിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് ഡ്രൈനേജിലേക്ക് പതിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed