News4media TOP NEWS
തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ ബ്രിട്ടനിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം ! രണ്ടുപേരും വിടവാങ്ങിയത് ഒരേ ദിവസം; നടുക്കത്തിൽ യു.കെ മലയാളികൾ ഹൈക്കോടതി കണ്ണുരുട്ടി; വേഗത്തിൽ തടിതപ്പി ബോബി ചെമ്മണ്ണൂർ ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം; ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു

അപൂര്‍വരോഗം ബാധിച്ച വിദ്യാര്‍ഥി മരിച്ചു

അപൂര്‍വരോഗം ബാധിച്ച വിദ്യാര്‍ഥി മരിച്ചു
July 7, 2023

പൂച്ചാക്കല്‍ (ആലപ്പുഴ): അപൂര്‍വ രോഗമായ ബ്രെയിന്‍ ഈറ്റിങ് അമീബിയ (നെയ്‌ഗ്ലെറിയ ഫൗളറി) ബാധിച്ച് 10-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്റെയും ശാലിനിയുടെയും മകന്‍ ഗുരുദത്ത് (15) ആണ് മരിച്ചത്. കഴിഞ്ഞ ഞായര്‍ മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്നാണ് രോഗമുണ്ടായതെന്നാണ് വിവരം.

ചെളി നിറഞ്ഞ ജലാശയങ്ങളില്‍ കണ്ടുവരുന്ന നെയ്‌ഗ്ലെറിയ ഫൗളറി മനുഷ്യര്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കിലൂടെ ശിരസ്സില്‍ എത്തി തലച്ചോറില്‍ അണുബാധയുണ്ടാക്കുന്നതാണ് മാരകമാകുന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഗുരുദത്തിന്റെ സംസ്‌കാരം ഇന്നു 12ന് നടക്കും. സഹോദരി: കാര്‍ത്തിക

2017-ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എന്‍കഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.

പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരുവാന്‍ കാരണ മാകുന്നതിനാല്‍ അത് പൂര്‍ണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോള്‍ ഉറവ എടുക്കുന്ന നീര്‍ചാലുകളില്‍ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡിഎംഒ അറിയിച്ചു.

 

Related Articles
News4media
  • Kerala
  • Top News

തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ

News4media
  • International
  • News
  • Pravasi

ബ്രിട്ടനിൽ മലയാളി നഴ്‌സിന് കുത്തേറ്റു; ഗുരുതരാവസ്ഥയിൽ; കുത്തേറ്റത് മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സ...

News4media
  • Kerala
  • News
  • Top News

ഹൈക്കോടതി കണ്ണുരുട്ടി; വേഗത്തിൽ തടിതപ്പി ബോബി ചെമ്മണ്ണൂർ

News4media
  • Kerala
  • News
  • Top News

ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം; ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital