പാലായിൽ ബൈക്കും വാനും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

കോട്ടയം:പാലാ -പൊന്‍കുന്നം റോഡില്‍ കുമ്പാനിയില്‍ ബൈക്ക് വാനിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. മുത്തോലി കുന്നത്ത് പറമ്പില്‍ എ. അഭിലാഷ് (17)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.അഭിലാഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് എബിന് പരിക്കേറ്റു. അഭിലാഷിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എബിന്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. അഭിലാഷ് കിടങ്ങൂര്‍ സെയ്ന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്.