പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ചു; രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു

മഹാരാഷ്ട്രയിലെ നാസിക്കിൽ പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു. ഗോഹിൽ വിശ്വരാജ് സിങ് (20), സൈഫത്ത് (21) എന്നീ അഗ്നിവീറുകളാണ് വിരമൃത്യുവരിച്ചത്.A shell exploded during training; Two Agniveers died heroically പരിക്കേറ്റ ഉടൻതന്നെ അഗ്നിവീറുകളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു. അഗ്നിവീറുകൾ ആയുധപരിശീലനം നടത്തുന്നതിനിടെ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.