കൊച്ചിയിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാർഥികൾ സുരക്ഷിതർ

കൊച്ചിയിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തില്‍പ്പെട്ടു. പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ചെറായില്‍ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം. A school bus on an excursion met with an accident in Kochi അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകനും ബസ് ജിവനക്കാരനും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഞാറയ്ക്കല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നുള്ള ബസ് ആണ് അപകടത്തില്‍പ്പെട്ടത്.