കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം

പാലക്കാട് ∙ പാലക്കാട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം. തൃത്താല ടൗണില്‍ റെസ്റ്റ് ഹൗസിനു സമീപമാണ് അപകടം നടന്നത് കുമ്പിടി പെരുമ്പലം പുളിക്കല്‍ വീട്ടില്‍ അബ്ബാസിന്റെ മകന്‍ ഹൈസിന്‍ ആണു മരിച്ചത്. കാര്‍ യാത്രികരായിരുന്ന 9 പേര്‍ക്കു അപകടത്തിൽ പരുക്കേറ്റു. ഞായറാഴ്ച രാവിലെ 6.45നാണു സംഭവം. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു പട്ടാമ്പിയിലേക്കു വരികയായിരുന്ന കാറും പട്ടാമ്പിയില്‍നിന്നു കുറ്റിപ്പുറത്തേക്കു പോകുകയായിരുന്നു സ്വകാര്യ ബസും തമ്മിലാണ് നേർക്കുനേർ കൂട്ടി ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ പട്ടാമ്പിയിലെ സ്വകാര്യ … Continue reading കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം