24 ജോഡി കാൽപാദങ്ങളും ഒരു മനുഷ്യരൂപവും; പാറയിൽ കോറിയിട്ട ചവിട്ടടയാളങ്ങൾ മഹാശിലായുഗത്തിലേയോ?

കാസർകോട്: മഹാശില കാലഘട്ടത്തിൽ കൊത്തിയതെന്ന് കരുതുന്ന നിരവധി ചവിട്ടടയാളങ്ങൾ കണ്ടെത്തി. കാസർകോട് കാഞ്ഞിരപ്പൊയിലിലാണ് ഇത്തരത്തിലുള്ള പഴയ ശേഷിപ്പുകൾ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പഴയകാല വിസ്മയം കണ്ടെത്തിയിരിക്കുന്നത്. 24 ജോഡ‍ി കാൽപാദങ്ങളും ഒരു മനുഷ്യരൂപവുമാണ് ചെങ്കൽപ്പാറയിൽ ആയുധം കൊണ്ട് കൊത്തിയ നിലയിലുള്ളത്. മനുഷ്യരൂപത്തിന്റെ ചുറ്റിലുമായി വൃത്താകൃതിയിലുള്ള നാല് കുഴികളും കണ്ടെത്തിയിട്ടുണ്ട്. ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത് ഇഞ്ച് നീളത്തിലുള്ളതാണ് കണ്ടെത്തിയ കാൽപാടുകൾ. കുട്ടികളുടെയും പ്രായമായവരുടെയും കാൽപാദങ്ങളാണ് ഇത്തരത്തിൽ ചിത്രീകരിച്ചതെന്നാണ് കരുതുന്നത്. മരിച്ച ആത്മാക്കളോടുള്ള ആദരസൂചകമായാകാം കാൽപ്പാടുകൾ … Continue reading 24 ജോഡി കാൽപാദങ്ങളും ഒരു മനുഷ്യരൂപവും; പാറയിൽ കോറിയിട്ട ചവിട്ടടയാളങ്ങൾ മഹാശിലായുഗത്തിലേയോ?