9 വയസുകാരന് വിട്ട് മാറാത്ത ചുമ; പരിശോധിച്ചപ്പോൾ ശ്വാസകോശത്തിൽ ഒരു എൽഇഡി ബൾബ്

അഹമ്മദാബാദ്: വിട്ട് മാറാത്ത ചുമയെ തുടര്‍ന്ന് ഒമ്പത് വയസ്സുകാരനെ സ്കാൻ ചെയ്ത ഡോക്ടർമാർ ഞെട്ടി. കുട്ടിയുടെ ശ്വാസകോശത്തിൽ ഒരു എൽഇഡി ബൾബ്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ വിഴുങ്ങിയ എല്‍ഇഡി ബൾബ് മണിക്കൂറുകൾ നീണ്ട പ്രയത്ന്നത്തിനൊടുവിൽ പുറത്തെടുത്തു. അഹമ്മദാബാദിലാണ് സംഭവം. മുഹമ്മദ് എന്ന കുട്ടിയുടെ ശ്വാസകോശത്തിൽ നിന്നാണ് എല്‍ഇഡി ബള്‍ബ് പുറത്തെടുത്തത്. രണ്ടാഴ്ചയായി വിട്ടുമാറാതെ നിന്ന ചുമയെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയില്‍ നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെയാണ് കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് ബള്‍ബ് പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യ സ്ഥിതിക്ക് … Continue reading 9 വയസുകാരന് വിട്ട് മാറാത്ത ചുമ; പരിശോധിച്ചപ്പോൾ ശ്വാസകോശത്തിൽ ഒരു എൽഇഡി ബൾബ്