ഇടുക്കിയിൽ വാറ്റ് ചാരായം ഉണ്ടാക്കി വിറ്റു; കൂത്താട്ടുകുളം സ്വദേശി അറസ്റ്റില്‍

ഇടുക്കി തങ്കമണിയില്‍ വ്യാജമദ്യം നിര്‍മിച്ച് വില്‍പ്പന നടത്തിയാളെ എക്‌സൈസ് സംഘം പിടികൂടി. കൂത്താട്ടുകുളം കൊച്ചുകുന്നേല്‍ ജോണ്‍ വര്‍ഗീസാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്ന് 20ലിറ്റര്‍ വ്യാജമദ്യവും 100 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. തങ്കമണി മാടപ്രാ മേഖല കേന്ദ്രീകരിച്ച് വ്യാജ മദ്യ നിര്‍മാണവും വില്‍പ്പനയും നടക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലെ കൃഷിയുടെ മറവിലാണ് ഇത് നിര്‍മിച്ചിരുന്നത്. മാസങ്ങളായി ജോണ്‍ വര്‍ഗീസിനെ എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് … Continue reading ഇടുക്കിയിൽ വാറ്റ് ചാരായം ഉണ്ടാക്കി വിറ്റു; കൂത്താട്ടുകുളം സ്വദേശി അറസ്റ്റില്‍