ആടിനെ മോഷ്ടിക്കുന്നതിനിടെ പിടികൂടിയ യുവാക്കളെ മർദ്ദിച്ചു കൊലപ്പെടുത്തി ആൾക്കൂട്ടം: അഞ്ചുപേർ അറസ്റ്റിൽ

ആടിനെ മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെട്ട 2 യുവാക്കളെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്‌. ഝാർഖണ്ഡിൽ ജംഷഡ്പുരിലെ ചക്കുലിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. കുഷാക് ബെഹറ, ഭോല നാഥ് മാതോ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് മേധാവി ഋഷഭ് ഗാർഗ് പറഞ്ഞു. മറ്റു പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് നാട്ടുകാർ യുവാക്കളെ കയ്യോടെ പിടികൂടി കൊലപ്പെടുത്തിയത്. ജോർസ ഗ്രാമവാസിയായ ഹർഗോവിന്ദ് നായകിന്‍റെ വീട്ടിൽനിന്ന് ആടിനെ മോഷ്ടിക്കുന്നത് വീട്ടുടമയുടെ ശ്രദ്ധയിൽപെട്ടതോടെ ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. … Continue reading ആടിനെ മോഷ്ടിക്കുന്നതിനിടെ പിടികൂടിയ യുവാക്കളെ മർദ്ദിച്ചു കൊലപ്പെടുത്തി ആൾക്കൂട്ടം: അഞ്ചുപേർ അറസ്റ്റിൽ