പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു: കണ്ണൂരിൽ പോലീസ് ഓഫീസർ അറസ്റ്റിൽ

ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണ്ണൂരിൽ പൊലിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. കണ്ണൂർ ടെലി കമ്യുണിക്കേഷൻ സീനിയർ സിവിൽ പൊലിസ് ഓഫിസർ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുൽ റസാഖാണ് അറസ്റ്റിലായത്.(A minor boy was molested: Police officer arrested in Kannur) രണ്ടാം ഭാര്യ നൽകിയ പീഡന കേസിൽ അബ്ദുൽ റസാഖ് നിലവിൽ സസ്പെൻഷനിലാണ്. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.