എഎസ്പിയായി ചാർജെടുക്കാൻ പോകുന്നതിനിടെ വാഹനത്തിൻ്റെ ടയർ പൊട്ടി; ഐപിഎസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

ബം​ഗളൂരു: ഐപിഎസ് പ്രൊബേഷണറി ഓഫീസറായി ജോലിയിൽ പ്രവേശിക്കാൻ പോയ ആൾ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശി ഹർഷ് ബർധൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. 25 വയസായിരുന്നു. 2023 കർണാടക കേഡർ ഉദ്യോഗസ്ഥനാണ്. മൈസുരുവിലെ പൊലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം ഹാസനിലെ എഎസ്‍പിയായി ചാർജ് എടുക്കാനായി പോകുന്നതിനിടെയാണ് അപകടം. ഹാസന് അടുത്തുള്ള കിട്ടനെയിൽ വെച്ച് ഇന്നലെ വൈകിട്ട് 4.20-ഓടെയാണ് സംഭവം. ഹർഷ് ബർധൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനം സമീപത്തുള്ള … Continue reading എഎസ്പിയായി ചാർജെടുക്കാൻ പോകുന്നതിനിടെ വാഹനത്തിൻ്റെ ടയർ പൊട്ടി; ഐപിഎസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം