ഓസ്‌ട്രേലിയയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ റോയൽ തോമസിൻ്റെ മകൻ

തീക്കോയി: ഓസ്‌ട്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ ആണ് മരിച്ചത്. ഡിസംബർ 22നു രാത്രിയിൽ ആഷിലിന്റെ വീടിനു സമീപമായിരുന്നു അപകടം നടന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു, 24 വയസായിരുന്നു. അപകടസമയത്തു മാതാപിതാക്കളും സഹോദരനും അവധിക്കായി നാട്ടിലായിരുന്നു. പിതാവ്: റോയൽ തോമസ്. അമ്മ: അങ്കമാലി പുതംകുറ്റി പടയാട്ടിയിൽ കുടുംബാംഗം ഷീബ സ്റ്റീഫൻ. സഹോദരൻ: ഐൻസ് റോയൽ. പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണു റോയൽ. ഫ്ലയിങ് ക്ലബ്ബിൽ പരിശീലനം പൂർത്തിയാക്കി … Continue reading ഓസ്‌ട്രേലിയയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ റോയൽ തോമസിൻ്റെ മകൻ