സ്കോട്‌ലൻഡിൽ മലയാളി യുവതിയെ കാണാതായി;പൊതുജനങ്ങളുടെ സഹായം തേടി പോലീസ്

ലണ്ടൻ∙ സ്കോട്‌ലൻഡിൽ മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. എഡിൻബറോയിലെ സൗത്ത് ഗൈൽ മേഖലയിൽ നിന്നാണ് 22 കാരിയായ സാന്ദ്ര സജുവിനെ കാണാതായത്. ഡിസംബർ 6ന് രാത്രി 8.30ന് ലിവിങ്സ്റ്റണിലെ ബേൺവെൽ ഏരിയയിലാണ് സാന്ദ്രയെ അവസാനമായി കണ്ടത്. സാന്ദ്രയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച് എഡിൻബറോയിലെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. സാന്ദ്ര എവിടെയാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആശങ്കാകുലരാണെന്നും പൊലീസ് പറഞ്ഞു. 5 അടി 6 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ചെറിയ കറുത്ത മുടി … Continue reading സ്കോട്‌ലൻഡിൽ മലയാളി യുവതിയെ കാണാതായി;പൊതുജനങ്ങളുടെ സഹായം തേടി പോലീസ്