നാട്ടിൽ നിന്നും തിരിച്ചെത്തി നാലാം മണിക്കൂറിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം; കുവൈറ്റിൽ മരിച്ചത് നീരേറ്റുപുറം സ്വദേശികളായ മാത്യൂസും ലിനിയും മക്കളും

കുവൈറ്റ്: കുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം.A Malayalee family of four died in a fire in a flat in Kuwait അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസും ലിനി ഏബ്രഹാമും മക്കളുമാണ് മരിച്ചത്. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ തിരിച്ചെത്തിയത്. എട്ടുമണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടുത്തമുണ്ടായതെന്നാണ് വിവരം. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്.