അരി കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; സംഭവം വടക്കൻ പറവൂരിൽ
കൊച്ചി: വടക്കൻ പറവൂർ ലേബർ കവലക്ക് സമീപം അരി കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. പൂക്കാട്ടുപടിയിൽനിന്നും കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. തീപിടിത്തത്തിൽ ലോറിയുടെ ടയറും അരിച്ചാക്കുകളും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവസമയം ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ലോറിക്ക് തീപിടിച്ച വിവരം മറ്റൊരു വാഹനത്തിലെത്തിയവരാണ് ഡ്രൈവറെ അറിയിച്ചത്. ഉടൻ ഡ്രൈവർ ലോറി റോഡരുകിൽനിർത്തി പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed