കല്ലുകൾ യോജിപ്പിച്ച മിശ്രിതം ഏതാണെന്ന് കണ്ടെത്താനായിട്ടില്ല; താജ് മഹലിൽ ചോർച്ച എങ്ങനെ അടയ്ക്കും

ന്യൂഡൽഹി: ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹലിൽ ചോർച്ച കണ്ടെത്തി. താജ് മഹലിന്റെ താഴികക്കുടത്തിലാണ് ചോർച്ച കണ്ടെത്തിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് ചോർച്ച കണ്ടെത്തിയത്. പരിശോധനയിൽ വിള്ളൽ കണ്ടെത്തിയത് 73 മീറ്റർ ഉയരത്തിലാണ്. പ്രധാന താഴികക്കുടത്തിലെ കല്ലുകളെ യോജിപ്പിക്കുന്ന കുമ്മായം നഷ്ടപ്പെട്ടതാണ് ചോർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കല്ലുകൾ യോജിപ്പിച്ച മിശ്രിതം ഏതാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനായി ചരിത്ര രേഖകൾ പരിശോധിച്ചുവരികയാണ്. ഇതുകൂടാതെ മേൽക്കൂരക്കും തറയ്ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. വിള്ളൽ പരിഹരിക്കാനുള്ള നടപടി ആരംഭിച്ചതായി … Continue reading കല്ലുകൾ യോജിപ്പിച്ച മിശ്രിതം ഏതാണെന്ന് കണ്ടെത്താനായിട്ടില്ല; താജ് മഹലിൽ ചോർച്ച എങ്ങനെ അടയ്ക്കും