കണ്ണൂർ ആലക്കോട് വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് പോയ ജീപ്പ് മരത്തില്‍ ഇടിച്ചുകയറി; 13 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കണ്ണൂർ ആലക്കോട് വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് പോയ ജീപ്പ് മരത്തില്‍ ഇടിച്ചുകയറി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട ജീപ്പ് റബര്‍ മരത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്നാണ് അപകടം. സംഭവത്തിൽ 13 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. 17 വിദ്യാര്‍ഥികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. A jeep carrying students to school met with accident in kannur പരിക്കേറ്റ കുട്ടികളെ ആലക്കോട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.