മുണ്ടക്കയം കൊമ്പുകുത്തിയിൽ സ്കൂൾ ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. കൊമ്പുകുത്തി ഗവ.ട്രൈബൽ ഹൈസ്കൂളിലെ ജീപ്പിന് നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞുവന്നത്. പേടിച്ചരണ്ട വിദ്യാർഥികൾ വലിയ ശബ്ദത്തിൽ നിലവിളിച്ചതോടെ കാട്ടാനകൾ പിന്തിരിയുകയായിരുന്നു. A herd of wild elephants charged at a school vehicle in Mundakayam.
10 വിദ്യാർഥികളാണ് ജീപ്പിലുണ്ടഡായിരുന്നത്. കോട്ടയം ജില്ലയിലെ ഏക് ട്രൈബൽ ഹൈസ്കൂളാണ് കൊമ്പുകുത്തിയിലേത്. മതമ്പ, ചെന്നാപ്പാറ തുടങ്ങിയ മലയോര മേഖലയിലെ വിദ്യാർഥികളാണ് ട്രൈബൽ സ്കൂളിൽ പഠിക്കാനെത്തുന്നത്. വിദ്യാർഥികളിൽ പലരും ഒറ്റപ്പെട്ട മേഖലയിൽ താമസിക്കുന്നതിനാൽ ബസ് സൗകര്യം ഇല്ല.
ട്രിപ്പ് ജീപ്പിനും സ്കൂൾ ജീപ്പിനെയും ആശ്രയിച്ചാണ് പലരും സ്കൂളിലെത്തുന്നത്. ഇപ്പോൾ തുടർച്ചയായി പല ദിവസവും സ്കൂൾ വാഹനങ്ങൾക്ക് നേരെ കാട്ടാനയാക്രമണം ഉണ്ടാകാറുണ്ട്. മുൻപ് ഇടുക്കി ജില്ലയിൽ ഒതുങ്ങി നിന്നിരുന്ന കാട്ടാന , കാട്ടുപന്നി ആക്രമണങ്ങൾ ഇപ്പോൾ കോട്ടയം ഇടുക്കി അതിർത്തി പ്രദേശമായ മുണ്ടക്കയത്തിന്റ വിവിധ ഭാഗങ്ങളിൽ ഉണ്ടാകാറുണ്ട്.









