പാട്ട കൊട്ടിയും തീയിട്ടു വെളിച്ചമുണ്ടാക്കിയും മടുത്തു; കൂട്ടാമായെത്തിയത് 17 കാട്ടാനകൾ; വീഡിയോ കാണാം

പെരുമ്പാവൂർ: പെരുമ്പാവൂർ മേയ്ക്കപ്പാലയിൽ ബൈക്ക് യാത്രികന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ബൈക്ക് യാത്രികൻ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പാഞ്ഞെത്തിയ കാട്ടാനകൂട്ടം ബൈക്ക് തകർത്തു. 17 കാട്ടാനകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. കൂട്ടത്തിലെ കുട്ടിയാന കിണറ്റിൽ വീണതിനെ തുടർന്ന് കാട്ടാനക്കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്. കിണറ്റിൽ വീണ ആനയെ വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് കിണറിടിച്ച് പുറത്തുകടത്തി, കാട്ടിലേക്ക് തുരത്തുകയായിരുന്നു. വനംവകുപ്പിൻ്റെ ഔദ്യോ​ഗിക വാഹനത്തിന് നേരെയും ആനക്കൂട്ടം പരാക്രമം കാട്ടി. ആന ഇറങ്ങിയത് അറിയാതെ റോഡിലൂടെ … Continue reading പാട്ട കൊട്ടിയും തീയിട്ടു വെളിച്ചമുണ്ടാക്കിയും മടുത്തു; കൂട്ടാമായെത്തിയത് 17 കാട്ടാനകൾ; വീഡിയോ കാണാം