ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: ചായക്കടയിലെ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. കോഴിക്കോട് മുതലക്കുളത്തെ മൈതാനത്തിന് സമീപമുള്ള ചായക്കടയിലാണ് അപകടമുണ്ടായത്.A gas cylinder in a tea shop caught fire and exploded, injuring one person രാവിലെ 6.50നായിരുന്നു സംഭവം. അപകടവിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്സാണ് പരിക്കേറ്റ ആളെ പുറത്തെത്തിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കടയിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിലിണ്ടറിന് തീപിടിച്ച് ചായക്കട പൂർണമായി കത്തിനശിച്ചു. വൻ അപകടമാണ് ഒഴിവായത്.