കൊച്ചിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ തീപിടുത്തം;ഒരാൾക്ക് ദാരുണാന്ത്യം

കൊച്ചി: മുളന്തുരുത്തി മൂലേക്കുരിശിന് സമീപം വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടുത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മുളന്തുരുത്തി വേഴപ്പറമ്പ് ചിറയ്ക്കൽ അനിൽ കുമാറാണ് അപകടത്തിൽ മരിച്ചത്. മത്തായിയുടെ ഇരുനില വീട് രണ്ട് കുടുംബത്തിനായി വാടകയ്ക്ക് കൊടുത്തിരിയ്ക്കുകയായിരുന്നു. താഴത്തെ നിലയിൽ ക്ഷേത്രത്തിലെ പൂജാരിയും കുടുംബവും ആണ് താമസിക്കുന്നത്. മരിച്ച അനിൽ മുകളിലത്തെ നിലയിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്.  സംഭവം നടക്കുമ്പോൾ പൂജാരിയും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു. താഴത്തെ നിലയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആണ് തീപിടുത്തം ഉണ്ടായത് എന്ന് സംശയിക്കുന്നു. മുളന്തുരുത്തി … Continue reading കൊച്ചിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ തീപിടുത്തം;ഒരാൾക്ക് ദാരുണാന്ത്യം