കണ്ണൂരിൽ അഞ്ചു വയസുകാരന് പേവിഷബാധ
കണ്ണൂർ: കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചു വയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. നായ കടിച്ചതിനെ തുടർന്ന് റാബിസ് വാക്സിനെടുത്തെങ്കിലും കുട്ടിയ്ക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെയ് 31 നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. പയ്യാമ്പലം എസ്. എൻ പാർക്കിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കുട്ടിയുടെ കണ്ണിനും കാലിനും ആണ് കടിയേറ്റത്. കണ്ണിലേറ്റ മുറിവാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കാൻ കാരണമായത്. സ്ഥിതി അതീവ ഗുരുതരാവസ്ഥയിലായ … Continue reading കണ്ണൂരിൽ അഞ്ചു വയസുകാരന് പേവിഷബാധ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed