പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം കൊച്ചി: എറണാകുളത്ത് പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം. പെരുമ്പാവൂർ മുടിക്കലിൽ ആണ് സംഭവം. മാമ്പിള്ളി പ്ലൈവുഡ്സ് എന്ന കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തെ തുടർന്ന് പെരുമ്പാവൂരിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. ഡ്രയറിൽ ലീക്ക് ഉണ്ടായതിനെത്തുടർന്ന് തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തം ഉണ്ടായ സമയത്ത് കമ്പനിയിൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് മാറിയതിനാൽ അപകടം ആണ് ഒഴിവായത്. രാത്രി ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. ചാർജ് ചെയ്യുന്നതിനിടെ പവർബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട്ടിൽ … Continue reading പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed