തിക്കും തിരക്കും; കൊല്ലം – എറണാകുളം മെമുവിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം

കോട്ടയം: തിരക്ക് രൂക്ഷമായതോടെ കൊല്ലം – എറണാകുളം മെമുവിൽ യാത്രക്കാരി തല കറങ്ങി വീണു. കോട്ടയം സ്വദേശിനി സുപ്രിയക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മെമുവിലെ അനിയന്ത്രിത തിരക്കുമൂലം ഏറ്റവുമധികം ദുരിതത്തിലാകുന്നത് കോട്ടയത്തു നിന്നുള്ള യാത്രക്കാരാണ്. എറണാകുളത്തേക്കുള്ള മെമു സർവീസുകൾക്കായി 1 A പ്ലാറ്റ്ഫോം പൂർത്തീകരിച്ചെങ്കിലും പുതുതായി ഒരു ട്രെയിൻ സർവീസ് പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. രാവിലെ ഓടുന്ന കൊല്ലം–എറണാകുളം മെമു, പാലരുവി എക്സ്പ്രസ്, കൊല്ലം എറണാകുളം സ്പെഷൽ, വേണാട് എക്സ്പ്രസ് തുടങ്ങിയവയെല്ലാം ‍തിങ്ങിനിറഞ്ഞാണ് സ്റ്റേഷനിലെത്തുന്നത്. പലപ്പോഴും യാത്രക്കാരിൽ നിരവധിപേർ … Continue reading തിക്കും തിരക്കും; കൊല്ലം – എറണാകുളം മെമുവിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം