ആലപ്പുഴയില്‍ ആശങ്ക; കാന്‍സര്‍ രോഗിയടക്കം ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ

ആലപ്പുഴ: കാന്‍സര്‍ രോഗിയടക്കം ആറ് പേരെ കടിച്ച തെരുവ്നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ ചെറുതനയിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി ആറ് പേരെയാണ് നായ കടിച്ചത്. പരിക്കേറ്റവരെല്ലാം വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. ആളുകൾക്ക് പുറമെ നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിരുന്നു. ഗര്‍ഭിണിയായ ആടിന്റെ മൂക്ക് നായ കടിച്ചുപറിച്ചു. അതിനിടെ കഴിഞ്ഞ ദിവസമാണ് ആലപ്പുഴ കരുമാടിയില്‍ തെരുവ് … Continue reading ആലപ്പുഴയില്‍ ആശങ്ക; കാന്‍സര്‍ രോഗിയടക്കം ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ