ചിപ്സ് നിലത്ത് വീണു, അതിനാണ്…ലണ്ടൻ സ്റ്റാൻസ്‌റ്റെഡിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള വിമാനത്തിൽ യാത്രക്കാരുടെ കൂട്ടത്തല്ല്

ലണ്ടൻ: ലണ്ടൻ സ്റ്റാൻസ്‌റ്റെഡിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള ഈസിജെറ്റ് വിമാനത്തിൽ യാത്രക്കാരുടെ കൂട്ടത്തല്ല്.  ലഘുഭക്ഷണം നിലത്ത് വീണതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.  മോശം കാലാവസ്ഥ കാരണം വിമാനം രണ്ടു മണിക്കൂർ വൈകിയിരുന്നു. ഇതേ തുടർന്ന് യാത്രക്കാർക്കിടയിൽ അസ്വസ്ഥത നിലനിന്നിരുന്നു. ഇതു സംബന്ധിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പുറത്തു വന്ന വിഡിയോയിൽ, ഒരാൾ സഹയാത്രികനെ മർദിക്കുന്നതും മുഖത്തടിക്കുന്നതും കാണാം.  പിന്നീട് അയാളുടെ നെഞ്ചിൽ ബലമായി തള്ളി. ഇത് തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും അയാൾ തട്ടിമാറ്റി. സംഭവം ഗുരുതരമായതിനെ … Continue reading ചിപ്സ് നിലത്ത് വീണു, അതിനാണ്…ലണ്ടൻ സ്റ്റാൻസ്‌റ്റെഡിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള വിമാനത്തിൽ യാത്രക്കാരുടെ കൂട്ടത്തല്ല്