മൂന്നാറിലെ ജനവാസമേഖലയില്‍ പശുവിന് നേരെ ചീറിയടുത്ത് പടയപ്പ; പ്രദേശത്ത് ഭീതി വിതച്ച് ഒരാഴ്ചയിലേറെയായി ആനയുടെ പരാക്രമം

മൂന്നാറിലെ ജനവാസമേഖലയില്‍ പശുവിന് നേരെ ചീറിയടുത്ത് പടയപ്പയുടെ പരാക്രമം. ഇതിന്റെ വീഡിയോ പുറത്തുവന്നു. നയമക്കാട് എസ്റ്റേറ്റിലാണ് പടയപ്പ ഇറങ്ങിയിരിക്കുന്നത്. പ്രദേശത്ത് ഭീതിവിതച്ചുകൊണ്ട് ഒരാഴ്ചയിലേറെയായി പടയപ്പ ഇവിടെ തുടരുകയാണ്. A cow was attacked by elephant in a residential area of ​​Munnar. വനംവകുപ്പും ആര്‍.ആര്‍.ടി. സംഘവും ആനയെ നിരീക്ഷിച്ചുവരികയാണ്. 50 വയസിലേറെ പ്രായമുള്ളതിനാല്‍ പടയപ്പയെ തളയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പരിമിതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പശുവിന് നേരെ രോഷത്തോടെ കുതിക്കുന്ന പടയപ്പ സമീപത്തെ പട്ടിക്കുനേരെയും ആക്രമണവുമായി എത്തി.