കൊച്ചി: കൊച്ചിയിൽ അമിതവേഗതയിലെത്തിയ കാർ ശുചീകരണത്തൊഴിലാളിയെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഇടപ്പള്ളി സ്വദേശിനി നിഷയുടെ നട്ടെല്ലിനും പരിക്കേറ്റു, കാലിന്റെ എല്ലുകൾ പൊട്ടി. കഴിഞ്ഞ ഏഴാം തിയതി പുലർച്ചെ എളമക്കരയിൽ നടന്ന അപകടത്തിന്റെ സിസിടവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇടിച്ച വാഹനത്തിലെ ഡ്രൈവർ കടന്നു കളഞ്ഞു. അതേ സമയം സംഭവത്തിൽ കേസെടുത്ത എറണാകുളം നോർത്ത് പൊലീസ് വാഹനമോടിച്ചയാളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി വിട്ടയച്ചു എന്നും നഷ്ടപരിഹാരമടക്കം ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല എന്നും നിഷയുടെ ഭർത്താവ് മാരിയപ്പൻ ആരോപിക്കുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed