പാളയം ഏരിയാ സമ്മേളനത്തിന് നടുറോഡിൽ സ്റ്റേജ്, അതും കോടതി പരിസരത്ത്; 500 പേർക്കെതിരെ കേസ്; അനുമതി വാങ്ങിയിരുന്നെന്ന് സി.പി.എം

തിരുവനന്തപുരം: സിപിഎം സമ്മേളനത്തിൻ്റെ ഭാഗമായി നടുറോഡിൽ സ്റ്റേജ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. സിപിഎമ്മിന്റെ പാളയം ഏരിയാ സമ്മേളനത്തിനായി വഞ്ചിയൂർ കോടതി പരിസരത്താണ് റോഡിന്റെ ഒരു ഭാഗം അടച്ച് സ്റ്റേജ് നിർമ്മിച്ചത്. മാധ്യമങ്ങളിൽ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് വഞ്ചിയൂർ പൊലീസ് സ്വമേധയാ കേസെടുത്തത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് പോലീസ് കേസെടുത്തത്. അനധികൃത സംഘം ചേരൽ, ഗതാഗത തടസ്സം, പോലീസിനോട് അപമര്യാദയായി പെരുമാറൽ എന്നീ കുറ്റങ്ങൾ ചുമത്തി കണ്ടാലറിയാവുന്ന 500 പേർക്കെതിരെയാണ് പോലീസ്കേസ് എടുത്തത്. വഞ്ചിയൂർ കോടതി … Continue reading പാളയം ഏരിയാ സമ്മേളനത്തിന് നടുറോഡിൽ സ്റ്റേജ്, അതും കോടതി പരിസരത്ത്; 500 പേർക്കെതിരെ കേസ്; അനുമതി വാങ്ങിയിരുന്നെന്ന് സി.പി.എം