കോഴിക്കോട് മുക്കത്ത് ഓടുന്ന കാറിന് തീ പിടിച്ച് അപകടം: സമയോചിത നടപടിയിൽ ഒഴിവായത് വൻ ദുരന്തം
കോഴിക്കോട് മുക്കത്ത് ഓടുന്ന കാറിന് തീ പിടിച്ച് അപകടം. ആളപായമില്ല. ബുധൻ ഉച്ചതിരിഞ്ഞ് 2.30നാണ് അപകടം സംഭവിച്ചത്. ഗോതമ്പ് റോഡ് സ്വദേശി ഒ.കെ.ജസീമിന്റെ കാറാണ് കത്തിയത്. (A car caught fire near Kozhikode and passengers saved) ഓട്ടത്തിനിടെ വണ്ടിയുടെ മുൻവശത്തുനിന്ന് തീ ഉയരുന്നത് കണ്ടതോടെ യാത്രക്കാർ വാഹനത്തിൽ നിന്നും ഉടൻ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മുക്കം ഫയർഫോഴ്സിനെ അറിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. കാർ പൂർണ്ണമായി കത്തി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed