അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ നോർത്ത് പറവൂര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു; അപകടം അമിത വേഗത്തില്‍ എത്തിയ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ

കൊച്ചി: നോർത്ത് പറവൂര്‍ പാലത്തില്‍ നിന്ന് കാർ നിയന്ത്രണം വിട്ട് സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ച് അപകടം. ഇന്ന് വൈകിട്ടായിരുന്നു പരിഭ്രാന്തി പരത്തിയ സംഭവം ഉണ്ടായത്. നോർത്ത്പറവൂര്‍ കൊടുങ്ങല്ലൂര്‍ പാതയില്‍ യാത്ര ചെയ്ത അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് പാലത്തില്‍ നിന്ന് സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ചത്. എതിര്‍ദിശയില്‍ അമിത വേഗത്തില്‍ എത്തിയ വാഹനത്തിന് സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. വാഹനത്തിന്‍റെ മുന്‍ ഭാഗം പൂർണമായും തകര്‍ന്നു. വാഹനത്തിനുളളിലുണ്ടായിരുന്ന കുട്ടികളടക്കം ആര്‍ക്കും … Continue reading അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ നോർത്ത് പറവൂര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു; അപകടം അമിത വേഗത്തില്‍ എത്തിയ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ