രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

കൊല്ലം: വീട്ടിലെ ​ടീപ്പോയിയിലെ ചില്ലുതകർന്ന് കാലിൽ തുളച്ചുകയറിയതിനെ തുടർന്ന് രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. വിളയിലഴികത്ത് വീട്ടിൽ സുനീഷിൻ്റെയും റൂബിയുടെയും മകനായ എയ്ദൻ സുനീഷാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ എയ്ദനും അമ്മ റൂബിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ സ്വീകരണ മുറിയിലിരുത്തിയ ശേഷം കുളിക്കാൻ പോയ അമ്മ തിരിച്ചെത്തിയപ്പോഴാണ് എയ്ദനെ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. കുറ്റിയിട്ടിരുന്ന വാതിൽ തുറക്കുന്നതിനായി ടീപ്പോയി നീക്കിയിട്ട് എയ്ദൻ അതിനുമുകളിൽ കയറിയപ്പോൾ ചില്ലുപൊട്ടി താഴെ വീണതാകാമെന്നാണ് കരുതുന്നത്. … Continue reading രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം