നാലാം ക്ലാസുകാരി വീട്ടിലെ ശുചിമുറിയിൽ മരിച്ചനിലയിൽ

തിരുവനന്തപുരം:തിരുവനന്തപുരം വെളളനാട്ടിൽ നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കുളക്കോട് സ്വദേശിയായ പെൺകുട്ടിയെയാണ് ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇളയ കുട്ടിയുമായി കളിക്കുന്നതിനിടയിലായിരുന്നു സംഭവം. ശുചിമുറിയിൽ കയറി കുട്ടി വാതിൽ അടക്കുകയായിരുന്നു. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്തിട്ടുണ്ട്.ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.