സിറ്റി പൊലീസ് സ്പോർട്സ് മീറ്റ്; ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞു വീണ 40-കാരനായ പൊലീസുകാരൻ മരിച്ചു

തൃശൂർ: ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ പൊലീസുകാരൻ മരിച്ചു policeman died. ഹൃദയാഘാതമാണ് മരണകാരണം. തൃശൂർ മണ്ണുത്തി മുല്ലക്കര സ്വദേശി അരുൺകുമാർ വി.വി ആണ് മരിച്ചത്. 40 വയസായിരുന്നു. സിറ്റി പൊലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെ ആയിരുന്നു സംഭവം. മണ്ണുത്തി സ്റ്റേഷനിലെ സിപിഒ ആയിരുന്നു അരുൺകുമാർ.