കോഴിക്കോട് 21 കാരനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി

കോഴിക്കോട്: യുവാവിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയതായി പരാതി. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് ആണ് സംഭവം. പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെ(21)യാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകീട്ട് നാല് മണിയോടെ ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം വീട്ടില്‍ നിന്നും അനൂസിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതികള്‍ എത്തിയ കെ.എല്‍ 65 എല്‍ 8306 നമ്പറിലുള്ള കാറിന്റെ ദൃശ്യം സമീപത്തെ സിസിടിവി കാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പ്രതികൾ കടന്നുകളയുന്നതിന്റെ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. … Continue reading കോഴിക്കോട് 21 കാരനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി