പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണത് താഴെ നിന്നിരുന്ന കൗമാരക്കാരൻ്റെ തലയിലേക്ക്; സംഭവം കോട്ടയത്ത്

കോട്ടയം: പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് പതിനേഴുകാരന് പരുക്കേറ്റു. കോട്ടയം ചങ്ങനാശ്ശേരിയിലാണ് സംഭവം. ചങ്ങനാശ്ശേരി സ്വദേശി അലൻ ബിജുവിന് ആണ് പരുക്കേറ്റത്. ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നിൽക്കുകയായിരുന്നു അലൻ. ഇതിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണത്. തലയ്ക്ക് പരുക്കേറ്റ അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രിയാണ് അപകടം നടന്നത്. അലൻ്റെ ആരോഗ്യനില സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല.