പാമ്പുകടിയേറ്റ് പതിനാറുകാരിക്ക് ദാരുണാന്ത്യം

പാമ്പുകടിയേറ്റ് പതിനാറുകാരിക്ക് ദാരുണാന്ത്യം മാനന്തവാടി: പാമ്പുകടിയേറ്റത് തിരിച്ചറിയാതെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച 16 വയസ്സുകാരി മരിച്ചു. വള്ളിയൂര്‍ക്കാവ് കാവ്കുന്ന് പുള്ളില്‍ വൈഗ വിനോദ് ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയുമായാണ് വൈഗ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. മാനന്തവാടി ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വൈഗയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിഷബാധയേറ്റതായി കണ്ടെത്തിയത്. എന്നാൽ ഉടന്‍ തന്നെ വിഷത്തിനുള്ള ചികിത്സ നല്‍കിയെങ്കിലും സ്ഥിതി ഗുരുതരമാകുകയായിരുന്നു. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈഗയെ പാമ്പു കടിച്ച … Continue reading പാമ്പുകടിയേറ്റ് പതിനാറുകാരിക്ക് ദാരുണാന്ത്യം