എരുമേലിയിൽ കടന്നൽക്കുത്തേറ്റ് 108 വയസ്സുകാരി മരിച്ചു; മൂന്നുപേർ ചികിത്സയിൽ

എരുമേലിയിൽ 108 വയസുള്ള വയോധിക കടന്നലുകളുടെ കുത്തേറ്റ് മരിച്ചു. പാക്കാനം കാവനാൽ കുഞ്ഞുപെണ്ണ് നാരായണനാണ് മരിച്ചത്. മകൾ ഉൾപ്പെടെ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയോടെയാണ് കുഞ്ഞുപെണ്ണ് നാരായണൻ മരിച്ചത്. English summary : A 108-year-old woman dies after being stung by a wasp in Erumeli ; three people are under treatment