web analytics

ഒരേ ഉടമയുടെ രണ്ടു സ്വകാര്യ ബസുകള്‍ മത്സരിച്ചോടി: ഇടയിപ്പെട്ട യുവതിക്ക് ദാരുണാന്ത്യം

ഒരേ ഉടമയുടെ രണ്ടു സ്വകാര്യ ബസുകള്‍ മത്സരിച്ചോടിയപ്പോള്‍ ഇടയിപ്പെട്ട യുവതിക്ക് ദാരുണാന്ത്യം. തോപ്പുംപടി മുണ്ടംവേലി കൈതവേലിക്കകത്തു വീട്ടില്‍ ലോറന്‍സിന്റെ ഭാര്യ മേരി സനിതയാണ് ബസുകളുടെ മത്സരയോട്ടത്തിന്റെ ഇരയായത്.

ഫോര്‍ട്ടുകൊച്ചി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആലുവ–ഇടക്കൊച്ചി റൂട്ടിലോടുന്ന സ്വകാര്യബസുകളാണ് അപകടമുണ്ടാക്കിയത്.

ബ്രോഡ്‌വേയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു ദമ്പതികള്‍. ഭർത്താവ് ലോറന്‍സ് ഓടിച്ച ഇരുചക്രവാഹനത്തിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മേരി സനിത.

അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്തുകയറിയ സ്വകാര്യബസ് പെട്ടെന്ന് ഇടതുവശത്തേക്ക് ഒതുക്കി ബസ്‌സ്റ്റോപ്പില്‍ നിര്‍ത്തി. വഴിയടഞ്ഞതോടെ മുന്നോട്ട് പോകാനായി ബൈക്ക് തിരിച്ചു.

ഈ സമയം പിന്നില്‍നിന്ന് അമിതവേഗത്തില്‍ വന്ന മറ്റൊരു ബസ് ബൈക്കിൽ വന്നിടിക്കുകയായിരുന്നു. ഇരുചക്രവാഹനം മറിഞ്ഞു ലോറന്‍സ് നിര്‍ത്തിയിട്ടിരുന്ന ബസിന്റെ അടിയിലേക്കു വീണപ്പോൾ സനിത ഇടിച്ച ബസിനടിയിലേക്കാണ് വീണത്.

യാത്രക്കാരും വ്യാപാരികളും ചേര്‍ന്ന് ബസിനടിയില്‍നിന്നും പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. യുവതിയെ കുറേദൂരം വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നത്.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ തിരുവനന്തപുരം:...

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്; പൊലീസിന്റെ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്; പൊലീസിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ Pinarayi...

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം മാറാം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം...

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും നിയമസഭ തിരഞ്ഞെടുപ്പിൽ...

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക് ഇന്ന് അംഗീകാരം

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക്...

വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർ ഇന്ത്യ; പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: വിദേശയാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും ഒരുങ്ങുന്നവർക്ക് വൻ പ്രഹരമേൽപ്പിച്ചുകൊണ്ട് എയർ ഇന്ത്യയും...

Related Articles

Popular Categories

spot_imgspot_img