32 നില കെട്ടിടത്തിന്റെ ഉയരങ്ങളിൽ നിന്നും ആ പിഞ്ചുജീവൻ താഴേക്ക്; ആർഷയുടെയും മകൾ റൂഹിയുടെയും ദാരുണാന്ത്യത്തിൽ അയൽവാസികൾ പറയുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ
ഷാർജ: ഷാർജയിലെ അൽ നഹ്ദയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കണ്ണൂർ അഴീക്കോട് പുതിയകാവ് സ്വദേശിനിയായ ആർഷയെയും മകൾ റൂഹിയെയുമാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദൃക്സാക്ഷികളുടെയും കെട്ടിട ജീവനക്കാരുടെയും മൊഴിപ്രകാരം, 32 നിലകളുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് ആദ്യം കുട്ടിയെ താഴേക്ക് എറിഞ്ഞശേഷം യുവതിയും ചാടിയതാണെന്നാണ് സംശയം. രാവിലെ 7.15ഓടെയായിരുന്നു സംഭവം.
കെട്ടിടത്തിൽ പാർക്കിംഗിനും ജിമ്മിനുമായി നിരവധി നിലകൾ ഉള്ളതിനാൽ വളരെ ഉയരത്തിൽ നിന്നാണ് ഇരുവരും താഴേക്ക് പതിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരാണ് റോഡരികിൽ കുട്ടിയുടെയും നടപ്പാതയിൽ അമ്മയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെയും ആംബുലൻസിനെയും വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
ആർഷയും ഭർത്താവ് നിഹാലും വർഷങ്ങളായി ഷാർജയിലെ അൽ നഹ്ദയിൽ താമസിച്ചുവരികയായിരുന്നു. സംഭവത്തിന് മുൻദിവസം ഫ്ലാറ്റിൽ കുടുംബവഴക്ക് നടന്നതായും പൊലീസ് എത്തിയിരുന്നതായും അയൽവാസികൾ പറയുന്നു.
ഭാര്യയ്ക്ക് ചില മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ഭർത്താവ് സുരക്ഷാ ജീവനക്കാരോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ദുബായിൽ എയർക്രാഫ്റ്റ് റിസോഴ്സ് അലോക്കേഷൻ ഓഫീസറായി ജോലി ചെയ്യുന്ന നിഹാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
അഴീക്കോട് സ്വദേശി ടി.കെ. പുരുഷോത്തമൻ-ഗീത ദമ്പതികളുടെ മകളാണ് ആർഷ. ഓൺലൈൻ ബിസിനസും നടത്തിയുവരികയായിരുന്നു.
English Summary
More details have emerged in the death of a Malayali woman and her five-year-old daughter in Sharjah’s Al Nahda area. According to reports, the mother allegedly threw the child from the apartment balcony before jumping herself. Police are investigating the incident, and the husband is currently being questioned.
ഷാർജ, മലയാളി യുവതി, ആർഷ, റൂഹി, യുഎഇ വാർത്ത, പ്രവാസി വാർത്ത, ദുരന്തം, കണ്ണൂർ, കുടുംബ ദുരന്തം, ബ്രേക്കിംഗ് ന്യൂസ്








