web analytics

പുലർച്ചെ മൂന്നിന് നാടിനെ നടുക്കിയ ഭീകര ശബ്ദം; ഉറങ്ങിക്കിടന്ന മറിയം ബീവിയുടെ മേലേക്ക് ലോറി പതിച്ചു; അടൂരിലെ ദാരുണ സംഭവം

പുലർച്ചെ മൂന്നിന് നാടിനെ നടുക്കിയ ഭീകര ശബ്ദം; ഉറങ്ങിക്കിടന്ന മറിയം ബീവിയുടെ മേലേക്ക് ലോറി പതിച്ചു; അടൂരിലെ ദാരുണ സംഭവം

പത്തനംതിട്ട: അടൂരിലെ പറക്കോട് നിയന്ത്രണം വിട്ട ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ദാരുണ സംഭവം.

മറിയം ബീവിയാണ് മരിച്ചത്. ഉറങ്ങിക്കിടന്നതിനിടെയാണ് ലോറി വീടിന് മുകളിലേക്ക് പതിച്ചത്.

റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്ത ശേഷമാണ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞത്. അപകടത്തിൽ വീടിന്റെ ഭിത്തി പൂർണമായും തകർന്നു. ഇതിനടിയിൽപ്പെട്ട മറിയം ബീവിയെ പുറത്തെടുക്കാൻ മണിക്കൂറുകളോളം രക്ഷാപ്രവർത്തനം തുടരേണ്ടിവന്നു.

വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് സംഘം ഏറെ നേരം പരിശ്രമിച്ചാണ് മറിയം ബീവിയെ പുറത്തെടുത്തത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary

A woman died after a Taurus lorry lost control and overturned onto a house in Pathanamthitta’s Parakode area early in the morning. The victim, Mariyam Beevi, was trapped under the collapsed structure while sleeping. Despite rescue efforts, her life could not be saved.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; “ഇത് വിൽപ്പനയ്ക്കുണ്ടോ?” എന്ന ഒരൊറ്റ ചോദ്യം തനത് ആഭരണ വിപണിയിലെ വൻ വിപ്ലവമായ കഥ

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; "ഇത് വിൽപ്പനയ്ക്കുണ്ടോ?" എന്ന ഒരൊറ്റ ചോദ്യം...

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ് വൺ അഡ്മിഷൻ കണക്കുകൾ പുറത്ത്

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ്...

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക് വൻ ഡിമാൻഡ് വരാൻ കാരണം

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക്...

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ തീർത്തത് സമ്മിശ്ര കൃഷിയുടെ വിസ്മയം

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ...

Related Articles

Popular Categories

spot_imgspot_img