web analytics

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തിരികെയെത്തി; ട്രെയിൻ തട്ടി മരണം

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തിരികെയെത്തി; ട്രെയിൻ തട്ടി മരണം

അമ്പലപ്പുഴ: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ മരത്തുങ്കൽ ബാബു-ഗ്രേസി ദമ്പതികളുടെ മകൻ സിജു ബാബു (21) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ പുന്നപ്ര പറവൂർ സെന്റ് ജോസഫ് പള്ളിയുടെ പടിഞ്ഞാറ് ഭാഗത്താണ് സംഭവം നടന്നത്.

പറവൂരിലെ ബാറിൽ ഉണ്ടായ അടിപിടി ഉൾപ്പെടെ പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായിരുന്നു സിജു ബാബു. കാപ്പ നിയമപ്രകാരം ഇയാളെ നേരത്തെ നാടുകടത്തിയിരുന്നു.

നാടുകടത്തിയ ഇയാൾ ആരും അറിയാതെ നാട്ടിലേക്ക് തിരിച്ചെത്തിയത് എങ്ങനെയെന്ന കാര്യത്തിൽ സംശയം ഉയരുന്നു.

മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം പുന്നപ്ര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ സംസ്കരിച്ചു.

ഹജ്ജ് സീസണിന് മുന്നോടിയായി മക്കയിൽ കടുത്ത നിയന്ത്രണം; പെർമിറ്റ് ഇല്ലാതെ പ്രവേശനം നിരോധിച്ചു

കുടുംബം

പിതാവ്: ബാബു
മാതാവ്: ഗ്രേസി
സഹോദരി: ജിൻസി

English Summary:

A youth previously exiled under the KAAPA law in Kerala died after being hit by a train, in an incident reported from Alappuzha. The deceased had been involved in multiple criminal cases and was earlier removed from the area under preventive detention measures. However, he reportedly returned to his hometown without drawing attention, raising questions about how he managed to come back unnoticed. Authorities are now looking into the circumstances surrounding both his return and the incident leading to his death.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ തീർത്തത് സമ്മിശ്ര കൃഷിയുടെ വിസ്മയം

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ...

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക് വൻ ഡിമാൻഡ് വരാൻ കാരണം

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക്...

Related Articles

Popular Categories

spot_imgspot_img