web analytics

മദ്യത്തില്‍ ‘റേപ്പ് ഡ്രഗ്’ കലര്‍ത്താന്‍ ശ്രമം; യുകെയിൽ ഇന്ത്യക്കാരന്‍ പിടിയില്‍

മദ്യത്തില്‍ ‘റേപ്പ് ഡ്രഗ്’ കലര്‍ത്താന്‍ ശ്രമം; യുകെയിൽ ഇന്ത്യക്കാരന്‍ പിടിയില്‍

ലണ്ടൻ: ഡേറ്റിങിന്റെ പേരിൽ ആഡംബര ക്ലബിലേക്ക് യുവതിയെ ക്ഷണിച്ചുവരുത്തിയ ശേഷം മദ്യത്തിൽ ലഹരിമരുന്ന് കലർത്താൻ ശ്രമിച്ച ഇന്ത്യൻ വ്യവസായിയെ യുകെ പൊലീസ് അറസ്റ്റ് ചെയ്തു.

ലണ്ടനിലെ പ്രശസ്തമായ അനബെൽ ക്ലബിൽ യുവതിയോടൊപ്പം എത്തിയ വികാസ് നാഥ് (63) എന്ന ഇന്ത്യക്കാരനാണ് പിടിയിലായത്.

യുവതിയെ ലഹരിമരുന്ന് നൽകി മയക്കി പിന്നീട് ലൈംഗികമായി പീഡിപ്പിക്കാനായിരുന്നു വികാസിന്റെ ലക്ഷ്യമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഇയാൾ യുവതിയുടെ മദ്യത്തിൽ കലർത്താൻ ശ്രമിച്ചത് ‘ഡേറ്റ് റേപ്പ് ഡ്രഗ്’ വിഭാഗത്തിൽപ്പെടുന്ന ഗാമ ബ്യൂട്ടിറോലാക്റ്റോൺ (GBL) എന്ന ലഹരിമരുന്നാണെന്ന് പൊലീസ് അറിയിച്ചു.

പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന വാനില എസൻസ് കുപ്പിയിലായിരുന്നു ലഹരി സൂക്ഷിച്ചിരുന്നത്.

ഇയാൾ സ്ട്രോ ഉപയോഗിച്ച് മരുന്ന് വലിച്ചെടുത്ത ശേഷം യുവതി ഓർഡർ ചെയ്തിരുന്ന മാർഗരീറ്റ എന്ന മദ്യത്തിലേക്ക് കലർത്തുന്നതായി ബാർ ജീവനക്കാരൻ ശ്രദ്ധിക്കുകയായിരുന്നു.

സംശയം തോന്നിയ ഉടൻ ജീവനക്കാരൻ മദ്യം മാറ്റി പകരം മറ്റൊന്ന് നൽകുകയും ചെയ്തു.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച മാനേജ്മെന്റ് സംഭവം സ്ഥിരീകരിച്ച് പൊലീസിനെ വിവരം അറിയിച്ചു. യുവതിയോടും സംഭവവിവരം പറഞ്ഞു.

പൊലീസ് ഉടൻ എത്തുമെന്ന് വികാസിനെ അറിയിച്ചതോടെ ഇയാൾ ലഹരിമരുന്ന് സൂക്ഷിച്ച കുപ്പി ശുചിമുറിയിൽ ഉപേക്ഷിച്ചു.

പൊലീസ് എത്തി ചോദ്യം ചെയ്തപ്പോൾ ജിബിഎൽ മദ്യത്തിൽ കലർത്താൻ ശ്രമിച്ചതായി വികാസ് സമ്മതിച്ചു. എന്നാൽ “യുവതിയെ കൂൾ ആക്കാൻ” മാത്രമാണ് ചെയ്തതെന്നും മറ്റൊരു ദുരുദ്ദേശവും ഇല്ലെന്നും ഇയാൾ മൊഴി നൽകി.

അതേസമയം, “ഞാൻ ക്ലബിലുണ്ട്, അവൾ കൂടെയുണ്ട്. ഇത് അവസാന കൂടിക്കാഴ്ചയായേക്കാം. അവൾ വഴങ്ങുന്നില്ല” എന്ന തരത്തിലുള്ള സന്ദേശങ്ങൾ വികാസ് സുഹൃത്തിന് അയച്ചതായി പൊലീസ് കണ്ടെത്തി.

യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ താൽപര്യമുണ്ടെന്നും യുവതി സമ്മതിക്കുന്നില്ലെന്നും ഇയാൾ സന്ദേശങ്ങളിൽ വ്യക്തമാക്കിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

കൂടാതെ വികാസിന്റെ ലണ്ടനിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ സ്ഥാപിച്ച രഹസ്യ ക്യാമറ പൊലീസ് കണ്ടെത്തി. ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങൾ പകർത്താനാണ് ഇത് ഉപയോഗിച്ചതെന്ന് വികാസ് സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

വീട്ടിൽ നിന്ന് ഉറക്കഗുളികകളും കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ജിബിഎൽ താൻ വാങ്ങിയത് ആഡംബര കാർ വൃത്തിയാക്കാൻ വേണ്ടിയാണെന്നും പിന്നീട് ഇത് കുടിച്ചാൽ റിലാക്സ് ചെയ്യാമെന്ന് അറിഞ്ഞതോടെ കൈവശം കൊണ്ടുപോയതാണെന്നുമാണ് വികാസിന്റെ വിശദീകരണം.

യുകെയിലും സ്പെയിനിലുമായി ആഡംബര റസ്റ്റോറന്റുകൾ നടത്തുന്ന വികാസിന് മിഷലിൻ സ്റ്റാർ ലഭിച്ച സ്ഥാപനങ്ങൾ ഉണ്ടെന്നും ‘ദ ലണ്ടൻ സ്റ്റാൻഡേർഡ്’ റിപ്പോർട്ട് ചെയ്തു.

English Summary

An Indian businessman, Vikas Nath (63), was arrested in the UK after allegedly attempting to spike a woman’s drink with GBL, a “date rape drug,” at the luxury Annabel’s club in London.

indian-businessman-arrested-uk-annabels-club-date-rape-drug-gbl

UK, London, Annabel’s Club, Indian businessman, Vikas Nath, Date rape drug, GBL, Drink spiking, Crime news, Sexual assault attempt, CCTV, Police investigation

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം; ‘ടിസിയില്‍ റെഡ് മാര്‍ക്ക് ഇടു’മെന്ന് ഭീഷണിപ്പെടുത്തിയെന്ന്

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ...

Related Articles

Popular Categories

spot_imgspot_img