കത്തോലിക്ക സഭയിലെ വൈദികരും കന്യാസ്ത്രീകളും നൽകിയ 93 അപ്പീലുകൾ തള്ളി; ശമ്പളത്തിൽ നിന്ന് നിർബന്ധമായും നികുതി ഈടാക്കണമെന്ന് സുപ്രീം കോടതി

സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തിൽ നിന്ന് നിർബന്ധമായും നികുതി ഈടാക്കണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തിൽ നിന്ന് നികുതി പിരിക്കുന്നതിനെതിരെ കത്തോലിക്ക സഭയിലെ വൈദികരും കന്യാസ്ത്രീകളും നൽകിയ 93 അപ്പീലുകൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. ദാരിദ്ര്യവ്രതം ജീവിതചര്യയായി സ്വീകരിച്ചിരിക്കുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളം കൈപ്പറ്റുന്നത് അവരുടെ രൂപതകളോ ഭദ്രാസനങ്ങളോ ആണ്; ലഭിക്കുന്ന ശമ്പളം വ്യക്തിപരമായി ഉപയോഗിക്കുന്നില്ല … Continue reading കത്തോലിക്ക സഭയിലെ വൈദികരും കന്യാസ്ത്രീകളും നൽകിയ 93 അപ്പീലുകൾ തള്ളി; ശമ്പളത്തിൽ നിന്ന് നിർബന്ധമായും നികുതി ഈടാക്കണമെന്ന് സുപ്രീം കോടതി