ലോക കേഡറ്റ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ സ്വർണ്ണവും വെള്ളിയും; രാജ്യത്തിൻ്റെ അഭിമാനതാരമായി 9 വയസ്സുകാരി

തിരുവനന്തപുരം: രാജ്യത്തിൻ്റെ അഭിമാനതാരമായി തിരുവനന്തപുരത്തെ 9 വയസ്സുകാരി. ഗ്രീസിലെ റോഡ്സില്‍ നടന്ന ലോക കേഡറ്റ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ സ്വർണ്ണവും വെള്ളിയും സ്വന്തമാക്കിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. 18 വയസുവരെയുള്ള കുട്ടികള്‍ക്കായി നടത്തുന്ന ചെസ് ടൂര്‍ണമെന്റാണിത്. ഇതിൽ അണ്ടര്‍-10 പെണ്‍കുട്ടികളുടെ വിഭാഗത്തിലാണ് തിരുവനന്തപുരം സ്വദേശിയായ 9 വയസ്സുകാരി ദിവി ബിജേഷ് സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയത്. റാപിഡ് വിഭാഗത്തിൽ 11 ല്‍ 10 പോയിന്റ് നേടിയാണ് ദിവി സ്വര്‍ണം നേടിയത്. ടൂർണ്ണമെന്റിൽ ഇന്ത്യ നേടിയ ഒരേയൊരു … Continue reading ലോക കേഡറ്റ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ സ്വർണ്ണവും വെള്ളിയും; രാജ്യത്തിൻ്റെ അഭിമാനതാരമായി 9 വയസ്സുകാരി