കളികഴിഞ്ഞ് രാത്രി 7 മണി കഴിഞ്ഞിട്ടും വീട്ടിൽ എത്തിയില്ല; കോഴിക്കോട് താമരശ്ശേരിയിൽ 9 വയസ്സുകാരൻ മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കോഴിക്കോട് താമരശ്ശേരി വെളിമണ്ണയിൽആണ് സംഭവം. ഒളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. 9 വയസായിരുന്നു. കളി കഴിഞ്ഞ് രാത്രി 7 മണി കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിന് ഒടുവിൽ വെളിമണ്ണ കടവിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് സംശയം. പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഓലപ്പടക്കത്തില്‍ നിന്ന് തീ പടർന്നു; പാലക്കാട് ഉത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം; നിരവധിപ്പേർക്ക് … Continue reading കളികഴിഞ്ഞ് രാത്രി 7 മണി കഴിഞ്ഞിട്ടും വീട്ടിൽ എത്തിയില്ല; കോഴിക്കോട് താമരശ്ശേരിയിൽ 9 വയസ്സുകാരൻ മുങ്ങിമരിച്ചു